Home> Kerala
Advertisement

ശബരിമലയില്‍ ശര്‍ക്കരയ്ക്ക് ക്ഷാമം

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കാരണം മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകുന്നതാണ് ക്ഷാമത്തിനിടയാക്കിയിരിക്കുന്നത്.

ശബരിമലയില്‍ ശര്‍ക്കരയ്ക്ക് ക്ഷാമം

സന്നിധാനം: ഇത്തവണയും ശബരിമലയില്‍ പ്രതിസന്ധിയാണ്. മറ്റൊന്നുമല്ല ശര്‍ക്കര ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. 

ശബരിമലയിലെ അപ്പവും അരവണയും വളരെ സ്പെഷ്യല്‍ ആണ്. അത് നിര്‍മ്മിക്കുന്നതോ ശര്‍ക്കരകൊണ്ടും. ശര്‍ക്കരയ്ക്ക് ക്ഷാമമായതോടെ അപ്പത്തിന്‍റെയും അരവണയുടേയും നിര്‍മ്മാണം താറുമാറായിരിക്കുകയാണ്.

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കാരണം മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകുന്നതാണ് ക്ഷാമത്തിനിടയാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വംബോര്‍ഡ് അറിയിച്ചു.

ഒരുവര്‍ഷം അപ്പം അരവണ നിര്‍മ്മാണത്തിന് 40 കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ആവശ്യമായി വരുന്നത്. നിലവില്‍ പത്തുലക്ഷത്തിലധികം ശര്‍ക്കരയുടെ കുറവുണ്ട്. വിതരണ കരാര്‍ എ‌ടുത്തവര്‍ ശര്‍ക്കര പറഞ്ഞസമയത്ത് എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. 

പ്രളയത്തെ തുടര്‍ന്ന്‍ ശര്‍ക്കര വിപണിയിലെത്തുന്നില്ലയെന്നാണ് കരാറുകാരന്‍റെ വാദം. എന്നാല്‍ സ്റ്റോക്കുള്ള മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും ഇനി പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ നടക്കുമെന്നും ദേവസ്വം എക്സിക്യുട്ടീവ്‌ ഓഫീസര്‍ അറിയിച്ചു.

എല്ലാത്തിനുമുപരി ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ കഴിയുന്നുള്ളൂ എന്നതും ശര്‍ക്കര ക്ഷാമം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

Read More