Home> Kerala
Advertisement

ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയുടെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയുടെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

വിജിലന്‍സ് ആസ്ഥാനത്തു നോട്ടിസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കിനിന്നു.  ഐഎഎസ് – ഐപിഎസ് തർക്കം മൂലം സംസ്ഥാനം ഭരണസ്തംഭനം നേരിടുകയാണെന്ന അടിയന്തര പ്രമേയനോട്ടിസ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസ്-ഐ.പി.എസ് തര്‍ക്കം കാരണം നിയമസഭയിലെ ഫയലുകള്‍ നീങ്ങുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. 

കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വലിയ കേസുകൾ ഏറ്റെടുക്കേണ്ടെന്ന് സർക്കുലർ ഇറക്കാൻ ജേക്കബ് തോമസിനെ ആര് അധികാരം നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം ആരോപണങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ നിലപാട് തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥർ തമ്മിൽ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് ഒരിക്കലും ഭരണത്തെ ബാധിച്ചിട്ടില്ലെന്നും ഭരണസ്തംഭനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തനായ സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Read More