Home> Kerala
Advertisement

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തില്‍ ഇന്ന്‍ പൊതു അവധി പ്രഖ്യാപിച്ചു

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തില്‍ ഇന്ന്‍ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.

ജയലളിതയുടെ സംസ്കാര ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയ്ക്ക് പോകുന്നുണ്ട്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തി വരെ മാത്രമേ പോവുകയുള്ളൂ. 

ശബരിമല ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കെഎസ്ആർടിസി വാഹനങ്ങൾ തമിഴ്നാട് അതിർത്തി വരെ മാത്രമേ പോകുന്നുള്ളൂ. തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് തിരികെ നാട്ടിലെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Read More