Home> Kerala
Advertisement

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫിനെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. 

അതേസമയം, കേരള കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസും ഘടക കക്ഷികളും ശ്രമം നടത്തുമെന്നും എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ്‌ നേതാക്കള്‍ വിവേകം കാണിക്കണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടത്. കൂടാതെ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്നും, എന്നാല്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു. 

ഇന്നലെ നടന്ന ബദല്‍ കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. പാര്‍ട്ടി സെക്രട്ടറി കെ.ഐ ആന്‍റണി വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 8 ജില്ലാ അദ്ധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.

ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ്  ജോസ് കെ. മാണി ബദല്‍ യോഗം വിളിച്ചത്. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലായിരുന്നു പി.ജെ ജോസഫ്. കൂടാതെ, യോഗത്തില്‍ പങ്കെടുക്കരുതെന്ന് പി.ജെ ജോസഫ് തന്‍റെ കൂടെയുള്ളവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

 

Read More