Home> Kerala
Advertisement

ഐഎസ് ബന്ധം: മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍

ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 ഐഎസ് ബന്ധം: മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന അഞ്ച് പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്ന് മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ 21 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കേരളത്തിലെ ഐഎസ് സ്വാധീനം തെളിഞ്ഞത്.

Read More