Home> Kerala
Advertisement

സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയിൽ

സ്വർണ്ണ കള്ളക്കടത്തിനേയും (Gold Smuggling Case) ഡോളർ കടത്തിനേയും കുറിച്ചാണ് സ്വപ്ന രഹസ്യമൊഴി നൽകിയിരിക്കുന്നത്.

സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയിൽ

കൊച്ചി:  സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.  സ്വർണ്ണ കള്ളക്കടത്തിനേയും (Gold Smuggling Case) ഡോളർ കടത്തിനേയും കുറിച്ചാണ് സ്വപ്ന രഹസ്യമൊഴി നൽകിയിരിക്കുന്നത്.  

ഈ രഹസ്യമൊഴി ലഭിച്ചാല്‍ അന്വേഷണത്തിന് കൂടുതൽ എളുപ്പമാവുകയും മാത്രമല്ല കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാനും കഴിയും.  ഭരണഘടനാ പദവിയിലുള്ള ഉന്നതർക്കെതിരെ സ്വപ്ന (Swapna Suresh) മൊഴി നൽകിയിട്ടുണ്ട് എന്ന ആരോപണത്തിനിടയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.   

Also read: Gold smuggling case: എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്ന

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെതിരെ (C.M. Raveendran) ഇന്ന്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നിര്‍ണായക നീക്കം നടത്തും എന്നാണ് റിപ്പോർട്ട്.  ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സി. എം. രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി (Anticipatory Bail) കോടതിയെ സമീപിക്കാനും ഇടയുണ്ട് എന്നാണ് റിപ്പോർട്ട്.  

സി. എം. രവീന്ദ്രനെ (C.M. Raveendran) ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത് നാളെയാണ്.  എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ച് സി. എം. രവീന്ദ്രന്‍ ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.  ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോൾ ശാരീരിക ബുദ്ധിമുട്ട് കാണിച്ച് സി എം രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിക്കുന്നത്.    

Read More