Home> Kerala
Advertisement

Toll Collection : പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് റോഡിൽ ടോൾ പിരിവ് അനുവദിക്കില്ലെന്ന് INTUC

Kazhakootam-Karode Bypass Road ടോൾ പിരിവ് (Toll Collection) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിട്ടി മേഖലാ ആഫീസിനു മുമ്പിൽ INTUC പ്രവർത്തകർ സത്യാഗ്രഹം നടത്തി.

Toll Collection : പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് റോഡിൽ ടോൾ പിരിവ് അനുവദിക്കില്ലെന്ന് INTUC

Thiruvananthapuram : പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് റോഡിലെ (Kazhakootam-Karode Bypass Road) ടോൾ പിരിവ് (Toll Collection) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിട്ടി മേഖലാ ആഫീസിനു മുമ്പിൽ INTUC പ്രവർത്തകർ സത്യാഗ്രഹം നടത്തി. റോഡ് പണി പൂർത്തിയാക്കാത്ത പാതയിൽ ടോൾ പിരിവ് അനുവദിക്കില്ലയെന്ന് പ്രവർത്തകർ അറിയിടക്കുകയും ചെയ്തു.

"ടോൾ പിരിവ് ഉടൻ നിർത്തി വയ്ക്കണമെന്നും  അശാസ്ത്രീയവും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ല" എന്ന് INTUC സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

ALSO READ ; Kazhakootam-Karode Bypass: തിരുവല്ലത്തെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് Minister V Sivankutty

ആകെ 46 കിലോമീറ്റർ ദൂരം നിർമ്മാണം പൂർത്തിയാക്കേണ്ടതിൽ 23 കി.മീറ്ററിൽ താഴെ മാത്രമെ നിർമ്മിച്ചിട്ടുള്ളു. ഇതേ റോഡിൽ  ആക്കുളം പാലത്തിനു സമീപം നേരത്തെ നാലു വർഷം ടോൾ പിരിച്ചിരുന്നു. തിരുവല്ലത്ത് ഇപ്പോൾ ടോൾ പിരിക്കുന്ന കേന്ദ്രത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പോലും വാഹനങ്ങൾക്ക് ഓടാൻ കഴിയില്ലന്നിരിക്കെ ടോൾ പിരിവ് തദ്ദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കും, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ടോൾ പിരിവ് ടുറിസം മേഖലയേയും തൊഴിലാളികളെയും പാവപ്പെട്ടവരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

ALSO READ : Lockdown: തിരുവനന്തപുരത്ത് അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

ചാക്ക ബൈപ്പാസിനു സമീപം നാഷണൽ ഹൈവേ റീജിയണൽ ആഫീസിനു മുന്നിൽ നടന്ന  തൊഴിലാളി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അദ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ, അഡ്വ.ജി.സുബോധൻ, ആൻറണി ആൽബർട്ട്,വെട്ടു റോഡ്സലാം,  മലയം ശ്രീകണ്ഠൻ നായർ, പുത്തൻപള്ളി നിസ്സാർ,വി.ലാലു, ഹാ ജാ നസിമുദ്ദീൻ, ആർ.എസ്സ്.വിമൽ കുമാർ, കെ.എം.അബ്ദുൽ സലാം, ചന്ദ്രബാബു, ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.

ALSO READ : Kazhakoottam Lulu Bridge : കഴക്കൂട്ടത്തെ ദേശീയപാത അതോറിറ്റിയുടെ നടപാലം ലുലുപാലമെന്ന വാർത്ത വ്യാജം, ഓൺലൈൻ മാധ്യമത്തിനെതിരെ ദേശീയപാത അതോറിറ്റിയും ലുലു ഗ്രൂപ്പും

നേരത്തെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More