Home> Kerala
Advertisement

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്.

രാത്രി 10.05 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.35ന് ഗോവയിലെ വാസ്‌കോ വിമാനത്താവളത്തിലെത്തും. രാത്രി 11.55ന് ഗോവയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.15ന് കണ്ണൂരിലെത്തും.

Read More