Home> Kerala
Advertisement

Indigo report: 'ഭീഷണി മുഴക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു'; പോലീസിന് റിപ്പോർട്ട് നൽകി ഇൻഡി​ഗോ

Indigo report: വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Indigo report: 'ഭീഷണി മുഴക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു'; പോലീസിന് റിപ്പോർട്ട് നൽകി ഇൻഡി​ഗോ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ ഭീഷണിമുഴക്കി പാഞ്ഞടുത്തുവെന്ന് ഇൻഡി​ഗോ പോലീസിന് റിപ്പോർട്ട് നൽകി. പ്രാദേശിക ഭാഷയിൽ ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇവർ പാഞ്ഞടുക്കുകയുമായിരുന്നെന്നാണ് ഇൻഡി​ഗോ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഇൻഡി​ഗോ പോലീസിന് നൽകിയിരിക്കുന്നത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നാണ് കോൺ​ഗ്രസിന്റെ വാദം. എന്നാൽ, പ്രതിഷേധക്കാർ ഭീഷണി മുഴക്കുകയും മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നുമാണ് ഇൻഡി​ഗോ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ ഇപി ജയരാജൻ വിമാനത്തിൽ വച്ച് തള്ളിയിരുന്നു. സംഭവത്തിൽ ഡിജിസിഎയ്ക്കും ഇൻഡി​ഗോ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേക്കാരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുദ്രാവാക്യം വിളി തുടർന്നുവെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഇൻഡി​ഗോ നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്.

ALSO READ: Indigo: പ്രതിഷേധക്കാരെ ശാന്തരാക്കാൻ ജീവനക്കാർ ശ്രമിച്ചു, ജയരാജൻ പിടിച്ചുതള്ളി; ഇൻഡി​ഗോ റിപ്പോർട്ട്

പ്രതിഷേധക്കാരെ ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക്  വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും  ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.  വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി ഡിജിസിഎയ്ക്ക് കൈമാറിയത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. സംഘത്തിൽ വലിയതുറ, കണ്ണൂർ സ്റ്റേഷനുകളിലെ എ.സിമാരും എസ്എച്ച്ഒ മാരും ഉൾപ്പെടും. ക്രൈംബ്രാഞ്ച് മേധാവി അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രിയെ വധിക്കാൻ വിമാനത്തിൽ ഗൂഡാലോചന നടത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രത്യേക സം​ഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More