Home> Kerala
Advertisement

ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം

മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കാനും കോടതി വിജിലൻസിന് അനുമതി നൽകി.

ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം

കൊച്ചി: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കാനും കോടതി വിജിലൻസിന് അനുമതി നൽകി.

ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്‍റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ വിജിലൻസ് കോടതിയെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം. 

സുധീര്‍നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്. ജയരാജന്‍ പദവി ദുരുപയോഗം ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.

Read More