Home> Kerala
Advertisement

ഫാത്തിമയുടെ ആത്മഹത്യ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം!

മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐഐടി.

ഫാത്തിമയുടെ ആത്മഹത്യ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം!

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐഐടി. 

ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍ നിന്നും ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ​ഠി​ക്കാ​ന്‍ സ​മ​ര്‍​ഥ​യാ​യി​രു​ന്ന ഫാ​ത്തി​മ​യ്ക്ക് ഒ​രു വി​ഷ​യ​ത്തി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ക​ടു​ത്ത മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി​. ഇ​താ​ണ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മായതെന്നാണ് ഐ​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഫാത്തിമയ്ക്ക് ഐഐടിയില്‍ മതപരമായ വിവേചനമുണ്ടായിരുന്നെന്ന വീട്ടുകാരുടെ ആരോപണം പൂര്‍ണമായും തള്ളിയാണ് ഐഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെയുള്ള മൂന്ന് അധ്യാപകരുടെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

അന്വേഷണത്തിൽ  വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിന് എതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം ഡിസംബര്‍ 31-ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ നവംമ്പര്‍ ഒന്‍പതിനാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. 

അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.  ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിക്കുകയും ചെയ്തിരുന്നു. 

Read More