Home> Kerala
Advertisement

ഡിജിപിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാമര്‍ശം.അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു .2017ല്‍ തന്നെ വെടികൊപ്പുകള്‍ കാണാതായതിനെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു.

ഡിജിപിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം:പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാമര്‍ശം.അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു .2017ല്‍ തന്നെ വെടികൊപ്പുകള്‍ കാണാതായതിനെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു.

ഇതേകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു.എസ് എ പി ബറ്റാലിയനില്‍ നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ വിശധമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകള്‍ എസ്എപി ബറ്റാലിയനില്‍ നിന്നും തിരുവനന്തപുരത്തെ എ ആര്‍ ക്യാമ്പിലേക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.660 ഇന്‍സാസ് 5.56 എംഎം തോക്കുകള്‍ പോലീസ് ചീഫ് സ്റ്റോറില്‍നിന്നും എസ്‌ഐ ക്യാമ്പിലേയ്ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.616 തോക്കുകള്‍ പല ബറ്റാലിയനുകളിലേയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാക്കിവരുന്ന 44 ഇന്‍സാസ് തോക്കുകള്‍ എസ്എപി ബറ്റാലിയനിലുണ്ട്.  ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങള്‍ക്കും കണക്കില്‍ തെറ്റുണ്ടാകാനും കാരണം.സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫലത്തില്‍ ഉത്തരവാധിത്തം നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടായി എന്നത്  അംഗീകരിക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രിയങ്കരനായ ഡിജിപിയെ സംരക്ഷിക്കുന്നതിനയുള്ള ശ്രമങ്ങളും ആഭ്യന്തര സെക്രട്ടറി നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.കാരണം ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് പറയുന്നത് തന്നെയാണ്.

തോക്കും വെടിയുണ്ടകളും കാണാതായാല്‍ അത് പുറത്ത് അറിഞ്ഞുകൂടെന്ന് സിഎജി യോട് അഭ്യന്തര സെക്രട്ടറി പറയുന്ന പോലെയായി പോയി ഈ റിപോര്‍ട്ട്‌ എന്നാണ് പുറത്ത് വരുന്ന വിവരങ്ങളില്‍ നിന്നും മനസിലാകുന്നത്.എന്തായാലും സര്‍ക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കണം എന്ന് വ്യക്തമാണ്.അതിനായുള്ള ശ്രമമാണോ അഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

Read More