Home> Kerala
Advertisement

അധികമായ നാല്‍പ്പത് തസ്തികകള്‍ വേണമെന്ന ആവശ്യം തള്ളി!

പുതിയ തസ്തികകള്‍ ഉണ്ടായാല്‍ എസ്ഐ ആയി സര്‍വീസിലെത്തുന്നവര്‍ക്ക് എസ്പിയായി വിരമിക്കാമെന്നാണ് പൊലീസ് മേധാവിയുടെ വാദം

അധികമായ നാല്‍പ്പത് തസ്തികകള്‍ വേണമെന്ന ആവശ്യം തള്ളി!

തിരുവനന്തപുരം: അധികമായ നാല്‍പ്പത് തസ്തികകള്‍ കൂടി വേണമെന്ന ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി. 

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി എന്തെന്ന് അറിയാമോ? എന്ന ചോദ്യത്തിലൂടെയാണ് ഡിജിപിയുടെ ഈ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയത്.

ഇതിന് ഡിജിപി നല്‍കിയ വിശദീകരണം സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് എന്നതാണ്. എന്നാല്‍ ജനസേവനം മുന്‍നിര്‍ത്തിയാണ് പുതിയ തസ്തിക ഉണ്ടാക്കേണ്ടതെന്നായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ മറുപടി.

പുതിയ തസ്തികകള്‍ ഉണ്ടായാല്‍ എസ്ഐ ആയി സര്‍വീസിലെത്തുന്നവര്‍ക്ക് എസ്പിയായി വിരമിക്കാമെന്നാണ് പൊലീസ് മേധാവിയുടെ വാദം എന്നാല്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇങ്ങനൊരു ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ വിമര്‍ശനം.

സ്ഥാനക്കയറ്റത്തിനല്ല മറിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ സേവനം ചെയ്യാനുള്ള തസ്തികയാണ് ഉണ്ടാക്കേണ്ടതെന്നും ഡിജിപിയുടെ ശുപാര്‍ശ തള്ളികൊണ്ട് ആഭ്യന്തര വകുപ്പിന്‍റെ കുറുപ്പില്‍ പറയുന്നു.

ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയ്ക്ക് കൈമാറാതെയാണ് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മടക്കി അയച്ചത്. പൊലീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കൂട്ടത്തോടെ പുതിയ തസ്തികള്‍ സൃഷ്ടിക്കണമെന്ന് ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതെന്നാണ് സൂചന.

Read More