Home> Kerala
Advertisement

എം ശിവശങ്കറിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ; 23 വരെ അറസ്റ്റ് പാടില്ല

ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

എം  ശിവശങ്കറിന്റെ  അറസ്റ്റിന്  ഹൈക്കോടതിയുടെ സ്റ്റേ; 23  വരെ അറസ്റ്റ്  പാടില്ല

Kochi: സ്വർണ കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ  സെക്രട്ടറി എം  ശിവശങ്കറിന്റെ അറസ്റ്റിന്  സ്റ്റേ.  ഈ മാസം 23  വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

ശിവശങ്കർ  (M Shivashankar) നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.   ഇതിനിടയിൽ സ്വർണക്കടത്ത് ഭാവിയിലും കൂടുതൽ നടത്താനായി പ്രതികൾ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ (NIA) കോടതിയെ അറിയിച്ചിട്ടുണ്ട്. 

ALSO READ | മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..! 

സ്വർണ്ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് NIA ഇന്നലെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.  സ്വപ്ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ എൻഐഎ കോടതിയിൽ വാദം നടന്നപ്പോഴാണ് NIA സംഘം ഇക്കാര്യം വ്യക്തമാക്കിയത്.  

എൻഐഎയുടെ അഭിഭാഷകനോട് പ്രതികളുടെ പേരില് UAPA ചുമത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ഇക്കാര്യം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.  കേസിലെ പ്രതികളായ റമീസ്, ഷറഫുദ്ദീൻ എന്നിവര് താൻസാനിയയിൽ നിന്നും ആയുധം വാങ്ങാന ശ്രമിച്ചുവെന്നും.  ഇവരുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണമെന്നും NIA കോടതിയിൽ വാദിച്ചു.  മാത്രമല്ല കേസിൽ ദാവൂദ് സംഘാംഗം ഫിറോസ് ഒയാസിസിന്റെ പങ്ക് സംശയിക്കുന്നുവെന്നും NIA കോടതിയിൽ സൂചിപ്പിച്ചു.  ഇയാളുടെ പ്രവർത്തന കേന്ദ്രമാണ് താൻസാനിയയെന്നും  NIA കോടതിയെ അറിയിച്ചു.  

ALSO READ |  Ramzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ല

പ്രതികള്‍ ടാൻസാനിയയിൽ നിന്നും യുഎഇയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും സ്വര്‍ണം കടത്തിയിരുന്നുവെന്നും. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ലയെന്നും ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് എഫ്എടിഎഫ് റിപ്പോർട്ടുണ്ടെന്നും  NIA കോടതിയിൽ വ്യക്തമാക്കി.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Read More