Home> Kerala
Advertisement

High Court of Kerala | പൊലീസിനെതിരെ വീണ്ടും വിമർശനം; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവണം

High Court of Kerala | പൊലീസിനെതിരെ വീണ്ടും വിമർശനം; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള പോലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി (High Court). ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ല.

മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവണം. കൊല്ലം ജില്ലയിലെ ഒരു കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്.

ALSO READ: Rtpcr Rate | 500 രൂപക്ക് പോരാ ആർ.ടി.പി.സി.ആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

നേരത്തെ 'എടാ' 'എടീ' വിളിവേണ്ടെന്ന് പോലീസിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്ന് ഓര്‍മിപ്പിച്ച കോടതി ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനേ പോലീസിന് അധികാരമുള്ളൂവെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ജനങ്ങളെ എടാ, എടീ എന്നീ വാക്കുകൾ ഉപയോ​ഗിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഡിജിപി സർക്കുലർ ഇറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More