Home> Kerala
Advertisement

പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമറ്റ് ഇല്ലെ? എന്നാൽ ഓടിക്കുന്ന ആളിന്റെ ലൈസൻസ് നഷ്ടമാകും

കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് ഉണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എം. ആർ. അജിത് കുമാർ അറിയിച്ചു.

പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമറ്റ് ഇല്ലെ? എന്നാൽ ഓടിക്കുന്ന ആളിന്റെ ലൈസൻസ് നഷ്ടമാകും

തിരുവനന്തപുരം:  ഇനി മുതൽ ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് മാത്രമല്ല വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഓടിക്കുന്നയാളുടെ ലൈസൻസ് നഷ്ടമാകും.    ഈ നിയമം നവംബർ ഒന്നു മുതൽ നടപ്പിലാക്കും. 

കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് ഉണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എം. ആർ. അജിത് കുമാർ അറിയിച്ചു.   കേന്ദ്ര നിയമത്തിൽ 1000 രൂപ പിഴ നിശ്ചയിച്ചിരിക്കുന്നത് 500 രൂപയായി സംസ്ഥാന സർക്കാർ കുറിച്ചിട്ടുണ്ട്. 

Also read: Kerala Gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

എന്നാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ്  ചെയ്യാനുള്ള വ്യവസ്ഥ  പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും  ഡ്രൈവർ റിഫ്രഷൻ കോഴ്സിന്  അയക്കാനും കഴിയും.  ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്. 

ഈ നടപടി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയപ്പോൾ ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകട മരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.   

Read More