Home> Kerala
Advertisement

Breaking: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

കുമ്പളം ടോൾ പ്ലാസക്ക് സമീപം ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു

Breaking: എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു.കൊച്ചി കുമ്പളം ടോൾ പ്ലാസക്ക് സമീപത്തെ ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. ആളപായമില്ല. യൂസഫലിക്കൊപ്പം അദ്ദേഹത്തിൻറെ ഭാര്യയും ഉണ്ടായിരുന്നു.  ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം.

കടവന്ത്രയിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോകവെയാണ് അപകടം. തുടർന്ന് പറക്കാനാവാത്ത സാഹചര്യമുണ്ടായതോട കുമ്പളം കഴിഞ്ഞ് പനങ്ങാട് ചതുപ്പിലാണ് കോപ്റ്റർ ഇടിച്ചിറക്കിയത്. സ്ഥലത്ത് അഗ്നിരക്ഷാസേനയും പോലീസും പരിശോധന നടത്തുന്നുണ്ട്. ശബ്ദം കേട്ട് ഒാടിക്കൂടിയ നാട്ടുകാരാണ് യൂസഫിലിയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More