Home> Kerala
Advertisement

ശക്തമായ കാറ്റിന് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരളതീരത്ത് അടുത്ത 48 മണിക്കൂറില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.

ശക്തമായ കാറ്റിന് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളതീരത്ത് അടുത്ത 48 മണിക്കൂറില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. 

മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ ഫിഷറീസ്   സ്റ്റേഷന്‍   സ്‌പെഷ്യല്‍ കണ്‍റോള്‍ റൂമില്‍ നിന്നും ഫിഷറീസ്  അസിസ്റ്റന്റ് ഡയറക്ടറുടേതാണ് മുന്നറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 - 2414074,  9496007038. 

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

Read More