Home> Kerala
Advertisement

ശബരിമലയില്‍ കനത്ത കൂരിരിട്ടും മൂടല്‍മഞ്ഞും; നിറപുത്തരിയ്ക്ക് നെല്‍ക്കതിരെത്തിച്ചത് നീന്തല്‍ വിദഗ്ദ്ധര്‍

വൈകിട്ട് ആറരയോടെ തന്ത്രിയേയും സംഘത്തേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുല്ലുമേട് വരെ എത്തിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു.

ശബരിമലയില്‍ കനത്ത കൂരിരിട്ടും മൂടല്‍മഞ്ഞും; നിറപുത്തരിയ്ക്ക് നെല്‍ക്കതിരെത്തിച്ചത് നീന്തല്‍ വിദഗ്ദ്ധര്‍

പമ്പ: നാളെ നടക്കാനിരുന്ന നിറപുത്തരി ചടങ്ങുകള്‍ക്ക് നെല്‍ക്കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെയും സംഘത്തിന്റെയും യാത്ര പാതിവഴിക്ക് ഉപേക്ഷിച്ചു. 

വൈകിട്ട് ആറരയോടെ തന്ത്രിയേയും സംഘത്തേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുല്ലുമേട് വരെ എത്തിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത കൂരിരിട്ടും മൂടല്‍മഞ്ഞും കാറ്റുമുണ്ട്.

അതേസമയം നീന്തല്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ ഏതാനും കറ്റകള്‍ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

ഇന്ന് രാത്രി തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനം വകുപ്പിന്‍റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും. 

കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ യാത്ര പുനരാരംഭിക്കുമെന്നും സൂചിപ്പിച്ചു.

എന്നാല്‍ നിറപുത്തരി ചടങ്ങുകള്‍ ഇതാദ്യമായി തന്ത്രിയുടെ അസാന്നിധ്യത്തില്‍ നിശ്ചിത സമയത്ത് ശബരിമലയില്‍ മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

Read More