Home> Kerala
Advertisement

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ, നാളെ 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ, നാളെ 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആഗസ്റ്റ് 11ന് കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അത് തീവ്ര (24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ) മഴയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം, സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ക്യാമ്പുകൾ തയ്യാറാക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ നടത്തുകയും വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. 

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

 

Read More