Home> Kerala
Advertisement

Heavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറി

Kerala Rain Alert: വടക്കേ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിലായി.

Heavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറി

തൃശ്ശൂർ: തൃശ്ശൂരിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കേ സ്റ്റാൻഡിന് സമീപത്തെ റോഡുകളിലും സ്വരാജ് റൗണ്ടിലും കൊക്കാലയിലും പൂങ്കുന്നത്തും വെള്ളക്കെട്ട് ജനജീവിതത്തെ ദുസ്സഹമാക്കി. വടക്കേ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിലായി.

തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. അശ്വിനി ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് വെള്ളം കയറുന്നത്. ഇതിനകം മൂന്നുകോടി രൂപയിലധികം രൂപയുടെ നാശനഷ്ടമാണ് ആശുപത്രിയിൽ ഉണ്ടായത്. തൃശൂർ വടക്കേചിറയ്ക്ക് സമീപമുള്ള സിറ്റി പോസ്റ്റ്‌ ഓഫീസിലും വെള്ളം കയറി. ഒരാഴ്ചയ്ക്കിടെ ഇത്  രണ്ടാം തവണയാണ് പോസ്റ്റ് ഓഫീസിൽ വെള്ളം കയറിയത്.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റി. തൃശ്ശൂർ - കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സമാണ്‌ രൂപപ്പെട്ടത്. ശങ്കരയ്യ റോഡിലും പൂത്തോളിലും കൊക്കാലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. രാവിലെ എട്ടുമണിയോടെ ആരംഭിച്ച കനത്ത മഴയക്കും ഇടിമിന്നലിനും  രണ്ടുമണിക്കൂറിന് ശേഷം അല്പം ശമനം വന്നെങ്കിലും മഴ തുടരുകയാണ്.

അതേസമയം, നഗരത്തിലെ തുടർച്ചയായ വെള്ളക്കെട്ടിന് കാരണം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്ന് തൃശൂർ മേയർ എംകെ വർഗീസ് ആരോപിച്ചു. കാനകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും നടത്താത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് മേയർ പറഞ്ഞു. തുടർച്ചയായ വെള്ളക്കെട്ടിൽ കടകളിലേക്കടക്കം വെള്ളം കയറുന്നത് കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്.

ALSO READ: കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

നാശനഷ്ടങ്ങൾക്കൊപ്പം കച്ചവടം നടക്കാത്തതും തങ്ങളെ ബാധിക്കുന്നതായി കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെയ്ത മഴയിൽ തൃശൂർ നഗരം രൂക്ഷമായ വെള്ളക്കെട്ടാണ് നേരിട്ടുവരുന്നത്. കോർപ്പറേഷൻ പരിധിയിലെ ഓടകളുടെ ശുചീകരണ ജോലികൾ നിർവഹിക്കാതെ വെള്ളക്കെട്ടിനിടയാക്കിയത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറിയെ ജില്ലാ കളക്ടർ വിളിച്ചുവരുത്തി വിശദീകരണം തേടി. തുടർന്ന് കോർപ്പറേഷൻ ദ്രുതഗതിയിൽ ശുചീകരണ ജോലികൾ നിർവഹിച്ചെങ്കിലും നഗരത്തിലെ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായിട്ടില്ല. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പരക്കെ വെള്ളക്കെട്ട് രൂക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More