Home> Kerala
Advertisement

മഴ കനക്കുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

ഡാമിന്‍റെ പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. ഇപ്പോള്‍ 83.50 ത്തോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മഴ കനക്കുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിനെ തുടര്‍ന്നുണ്ടായ നീരൊഴുക്കില്‍ നെയ്യാര്‍ ഡാമിന്‍റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

നിലവില്‍ 6 ഇഞ്ച്‌ ഉയര്‍ത്തിയ ഡാമിന്‍റെ ഷട്ടര്‍ 10 മണിയോടെ 12 ഇഞ്ച്‌ ആയി വര്‍ധിപ്പിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നെയ്യാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഡാമിന്‍റെ പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. ഇപ്പോള്‍ 83.50 ത്തോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആദ്യം നാലിഞ്ചാണ് ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് അത് ആറിഞ്ചാക്കുകയും ശേഷം 12 ഇഞ്ച്‌ ആക്കിയെന്നുമാണ് റിപ്പോര്‍ട്ട്. 

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 
 

Read More