Home> Kerala
Advertisement

കനത്ത മഴ: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

കനത്ത മഴ: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയുടെയും കാറ്റിന്‍റെയും ഫലമായി ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായമില്ല. 

വെള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പനയിലും കുമളിയിലും ശക്തമായ മഴയും കാറ്റുമുണ്ടായി. കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Read More