Home> Kerala
Advertisement

Idukki Airstrip Collapsed: ഇടുക്കി സത്രം എയർ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു; കോടികളുടെ നഷ്ടം

Idukki Airstrip Collapsed: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.

Idukki Airstrip Collapsed: ഇടുക്കി സത്രം എയർ സട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു; കോടികളുടെ നഷ്ടം

ഇടുക്കി: Idukki Airstrip Collapsed: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന റൺവേയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയതായിട്ടാണ് റിപ്പോർട്ട്. ഇതോടെ എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നത് വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.  നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്. 

Also Read: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്! 

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രം എയർ സ്ട്രിപ്പിലെ മണ്ണിടിച്ചിലിന് കാരണമായത്. റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗവും തകർന്നു വീഴുകയായിരുന്നു. നൂറ് മീറ്ററിലധികം നീളത്തൽ 50 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.  ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ രീതിയിലുള്ള വിള്ളലും കാണുന്നുണ്ട്. 

മഴക്കാലത്ത് റൺവേയുടെ പരിസര പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പോകാനായി ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നതാണ് മണ്ണിടിയാൻ കാരണം. ഒപ്പം കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതും മണ്ണിടിച്ചിലിന് കാരണമായി. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നുവെങ്കിലും  ഇത് തടയുന്നതിനായി ഒരു നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വകയിരുത്തിയ പദ്ധതിയ്ക്കായി 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാകാറാവുമ്പോഴാണ് ഈ സംഭവം. 

Also Read: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും! 

റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണ്‍ മാസവും പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചില്ല. ഇതിനെ തുടർന്ന് റണ്‍വേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്ത്തണമെന്നാ വിദഗ്ദരുടെ നിര്‍ദേശ പ്രകാരം  പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നു.  

മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ലു നട്ടു പിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നുവെങ്കിലും വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിൻറെ അലംഭാവം മൂലവും പണികൾ നടന്നില്ല. അതിന്റെ ഫലമായി 12 കോടി രൂപ മുടക്കി എൻസിസിക്കായി നിർമ്മിച്ച റൺവേയിൽ അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല എന്ന അവസ്ഥയായിരിക്കുകയാണ്.  ഇപ്പോൾ ഇടിഞ്ഞ ഭാഗങ്ങൾ  കെട്ടിയെടുത്ത സംരക്ഷണ ഭിത്തി നിർമ്മിക്കണമെങ്കിൽ കോടികൾ ചെലവഴിക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More