Home> Kerala
Advertisement

Heatstroke: കേരളത്തിൽ കനത്ത ചൂട്; സൂര്യാഘാത സാധ്യത, ആറ് ജില്ലകളിൽ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Heatstroke: കേരളത്തിൽ കനത്ത ചൂട്; സൂര്യാഘാത സാധ്യത, ആറ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്, കൊല്ലത്ത് പുനലൂർ, തൃശൂരിൽ വെള്ളാനിക്കര എന്നിവിടങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിലും കനത്ത ജാ​ഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

പാലക്കാട് 40 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കുമെന്നാണ് സൂചന. തിരുവനന്തപുരം ന​ഗരത്തിൽ 34.5 ഡി​ഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More