Home> Kerala
Advertisement

Dr. M Krishnan Nair : പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ എം. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ (Cancer Treatment) രംഗത്തെ പുരോഗതിയില്‍ കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി അനുസ്മരിച്ചു.

 Dr. M Krishnan Nair : പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ എം. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു


Thiruvananthapuram : മരണമടഞ്ഞ പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം. കൃഷ്ണന്‍ നായരുടെ (Dr. M Krishnan Nair) വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Health Minister Veena George) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ (Cancer Treatment) രംഗത്തെ പുരോഗതിയില്‍ കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി അനുസ്മരിച്ചു. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പത്മശ്രീ ജേതാവും ആയിരുന്നു. 

സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിധം ആര്‍.സി.സി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രമുഖനാണ്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയൊരു സേവന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സാങ്കേതികവിദ്യയും രോഗീ സൗഹൃദ സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആര്‍.സി.സി.യെ ലോകോത്തര സ്ഥാപനമാക്കി വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

ALSO READ: E - Health System : മെഡിക്കല്‍ കോളേജുകളില്‍ ഇ ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി അനുവദിച്ചു; 300 സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ - ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ പദ്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ പങ്ക് വലുതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അർബുദ രോഗ വിദഗ്ധൻ പദ്മശ്രീ ഡോ. എം കൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ - ഗവേഷണ സെന്ററുകളിൽ ഒന്നായി  തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: Crime Against Women in Kerala | ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡോ എം. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവും അനുശോചനം അറിയിച്ചു. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായ കൃഷ്ണന്‍ നായര്‍, ആര്‍.സി.സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ ഗവേഷണ കേന്ദ്രമാക്കി മാറ്റി. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്ന അദ്ദേഹം.

ALSO READ: Anupama's Baby Missing Case : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിലെ വിധി നവംബർ 2 ന്

ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടി സൗജന്യ കാന്‍സര്‍ ചികിത്സ ആര്‍.സി.സിയില്‍ ആരംഭിച്ചത് ഡോ കൃഷ്ണന്‍ നായരാണ്. കാന്‍സര്‍ ചികിത്സാരംഗത്തെ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More