Home> Kerala
Advertisement

വിഎസിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു; ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി

അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍.

വിഎസിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു; ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി

തിരുവനന്തപുരം: അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍. 

ഐസിയുവില്‍ ആയിരുന്ന വിഎസിനെ ഇന്ന് രാവിലെയോടെ വാര്‍ഡിലേക്ക് മാറ്റി. ഇന്നുകൂടി വിഎസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. വൈകുന്നേരം ചില പരിശോധനകള്‍ കൂടി നടത്തും

ഇന്നലെ പതിവ് സായാഹ്ന സവാരിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിന്‍റെ അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് വി.എസ്സിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Read More