Home> Kerala
Advertisement

കാസർഗോഡ് ഇരട്ടക്കൊലപാതകം: ഹര്‍ജി ഇന്ന് പരിഗണിക്കും

ഫെബ്രുവരി 17ന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

കാസർഗോഡ് ഇരട്ടക്കൊലപാതകം: ഹര്‍ജി ഇന്ന് പരിഗണിക്കും

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 

ഫെബ്രുവരി 17ന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, മാതാവ് ബാലാമണി, ശരത് ലാലിന്‍റെ പിതാവ് സത്യ നാരായണന്‍, മാതാവ് ലളിത എന്നിവരാണ് ഹര്‍ജിക്കാര്‍.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതിനാല്‍, കേസ് സി.ബി.ഐക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Read More