തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ സമാധാനപരമായിത്തന്നെ ഹര്‍ത്താലുമായി സഹകരിച്ചു. ഇതുവരെ ഉണ്ടാകാത്ത വിധം സര്‍ക്കാര്‍ ഹര്‍ത്താല്‍ പൊളിക്കാന്‍ വ്യാപക ശ്രമം നടത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് ഹര്‍ത്താലിനെതിരെ നീങ്ങി. ഇരുവരും മത്സരിച്ച് കെ.എസ്.ആര്.ടി.സി ഒാടിച്ചിട്ടും കയറാന്‍ ആളുണ്ടായിരുന്നില്ല. സംസ്ഥാമൊട്ടാകെ പൊലീസിനെ വിന്യസിച്ചു. സര്‍ക്കാറും പൊലീസും പ്രകോപനമുണ്ടാക്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത് പെരുപ്പിച്ചു കാട്ടി.
ഹര്‍ത്താല്‍ മൂലം അക്രമമുണ്ടായി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. 12 ദിവസം മുന്പെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അര്‍ധ രാത്രി 12മണിക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിനെ വിമര്‍ശിക്കുന്നതില്‍ പരാതിയില്ല. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ കഴിയാത്തതിനാലാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്ന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
എടപ്പാള്‍,സുല്‍ത്താന്‍ ബത്തേരി, മുക്കം, കൊണ്ടോട്ടി, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.