Home> Kerala
Advertisement

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും എഎച്ച്പിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും എഎച്ച്പിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകളാണു മാറ്റിയത്.

മാറ്റിയ പരീക്ഷകള്‍:-

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ദ്ധവാര്‍ഷിക പരീക്ഷ 4/1/2019 ലേക്ക് മാറ്റിവച്ചിരിക്കുന്നു ടൈംടേബിളില്‍ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെടിയു അക്കാദമിക് ഡീന്‍ ഡോ.ജെ. ശ്രീകുമാര്‍ അറിയിച്ചു.

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ശനിയാഴ്ച നടത്തും. സമയത്തില്‍ മാറ്റമില്ല.  

കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷകളില്ല. കാര്‍ഷിക സര്‍വകലാശാല മൂന്ന് കേന്ദ്രങ്ങളില്‍ (തിരുവനന്തപുരം വെള്ളായണി, തൃശൂര്‍ വെള്ളാനിക്കര, കാസര്‍കോട്) നടത്താനിരുന്ന കുടുബശ്രീ ജീവ മിഷന്‍ പരിശീലനം മാറ്റിവച്ചു.

ആരോഗ്യകേരളം തിരുവനന്തപുരം നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 

Read More