Home> Kerala
Advertisement

കൊയിലാണ്ടിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കൊയിലാണ്ടിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കൊയിലാണ്ടി: ലോക്കല്‍ സെക്രട്ടറിയടക്കം ആറു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ആർ.എസ്.എസ് പ്രവർത്തകനായ അരുണ്‍ കൃഷ്ണയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

പരിക്കേറ്റ കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭ പരിധിയിലാണ് ഇന്ന്  സി.പി.എം ഹർത്താല്‍. എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read More