Home> Kerala
Advertisement

ഹനാനെ ആക്രമിച്ച സൈബര്‍ ഗുണ്ടകള്‍ക്ക് പിടിവീഴും; അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

ഇത് സംബന്ധിച്ച് ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ്‌ ബഹ്റ സൂചിപ്പിച്ചു.

ഹനാനെ ആക്രമിച്ച സൈബര്‍ ഗുണ്ടകള്‍ക്ക് പിടിവീഴും; അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.

ഇത് സംബന്ധിച്ച് ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ്‌ ബഹ്റ സൂചിപ്പിച്ചു.

ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഡിജിപി ഹൈടെക് സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്.

ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി. എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

Read More