Home> Kerala
Advertisement

താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതല്ലെന്ന് ഹാദിയ

താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ലെന്ന് ഹാദിയ. കോളേജില്‍ എത്താനും, തുടര്‍ന്നു പഠിക്കാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് താന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതുവരെ അത് ലഭിച്ചിട്ടില്ല, മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ അഭിപ്രായപ്പെട്ടു.

താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതല്ലെന്ന് ഹാദിയ

സേലം: താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ലെന്ന് ഹാദിയ. കോളേജില്‍ എത്താനും, തുടര്‍ന്നു പഠിക്കാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് താന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതുവരെ അത് ലഭിച്ചിട്ടില്ല, മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ അഭിപ്രായപ്പെട്ടു.  

ഷെഫിന്‍ ജഹാന്‍ തന്‍റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കിട്ടിയിട്ടില്ല. ഇന്നു വീണ്ടും ശ്രമിക്കും. മാതാപിതാക്കള്‍ക്ക് തന്നെ കാണാന്‍ അനുമതിയുണ്ടെന്നും ഹാദിയ പറഞ്ഞു.

ക്യാമ്പസില്‍ ഹാദിയയെ കാണാനുള്ള അനുവാദം ഷെഫിന് കോളെജ് ഡീന്‍ നല്‍കിയിട്ടുണ്ട്‌. ഹോസ്റ്റലില്‍ മറ്റാര്‍ക്കും പ്രവേശനം ഇല്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും ഡീന്‍ പറഞ്ഞിട്ടുണ്ട്.

കനത്ത സുരക്ഷയില്‍ സേലത്തെ ശിവരാജ് ഹോമിയോ കോളജിൽ പുന:പ്രവേശനത്തിനെത്തിയ ഹാദിയയുടെ രേഖകൾ കോളജ് അധികൃതർ എംജിആർ സർവകലാശാലയിലേക്ക് അയയ്ക്കും. തുടർന്ന് സർവകലാശാല വേണം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ.

ഹാദിയയ്ക്കു താമസമൊരുക്കിയിരിക്കുന്ന ഹോസ്റ്റലിൽ നിലവില്‍ ‍114 കുട്ടികളാണ് ഉള്ളത്. ഹാദിയയ്ക്കു മാത്രമായി പ്രത്യേക സുരക്ഷയൊന്നും ഇവിടെ ഒരുക്കിയിട്ടില്ല, സാധാരണ വിദ്യാർഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ  മാത്രമായിരിക്കും ഹാദിയയ്ക്കും ലഭിക്കുകയെന്നു കോളജ് കോളജ് അധികൃതർ പറഞ്ഞു. 

 

 

 

 

 

Read More