Home> Kerala
Advertisement

ഗുരുവായൂരപ്പൻറെ ഥാർ കൈമാറില്ലേ? ഭരണ സമിതി തീരുമാനം അമലിന് അനുകൂലമാകില്ലെങ്കിൽ?

ഭരണ സമതിയോട് ആലോചിക്കാതെയാണോ? വാഹനം ലേലത്തിന് വെച്ചതെന്നതാണ് രണ്ടാമത് ഉയരുന്ന ചോദ്യം

ഗുരുവായൂരപ്പൻറെ ഥാർ കൈമാറില്ലേ? ഭരണ സമിതി തീരുമാനം അമലിന് അനുകൂലമാകില്ലെങ്കിൽ?

Thrissur: ഗുരുവായൂരിലെ ഥാർ ലേലം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ലേലം പിടിച്ച പ്രവാസി അമൽ മുഹമ്മദ് അലിക്ക് വാഹനം വിട്ടു നൽകാൻ ഇനി ഭരണ സമതിയുടെ കൂടെ  അനുവാദം വേണമെന്നാണ് ദേവസ്വത്തിൻറെ നിലപാട്. എന്നാൽ ഇനി ഭരണ സമിതി ഇതിനെ എതിർത്താൽ വാഹനം വിട്ടു നൽകില്ലേ എന്നാണ് അടുത്ത ചോദ്യം. 

ലിമിറ്റഡ് എഡിഷൻ വാഹനം ആയതിനാൽ തന്നെ അടിസ്ഥാന വിലയായ 15 ലക്ഷമാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചത്.  പതിനായിരം രൂപ അധികം വിളിച്ച് അമൽ മുഹമ്മദലി ലേലം കൊള്ളുകയായിരുന്നു.

ALSO READ: Mahindra Thar| മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ ഥാർ വഴിപാട്, ഗുരുവായൂരപ്പനെന്തിനാ വണ്ടിയെന്ന് സോഷ്യൽ മീഡിയ

 
 

അതായത് 15 ലക്ഷത്തി പതിനായിരം ആണ് വാഹനം ലേലത്തിൽ എടുത്ത തുക. ഇ തുകക്ക് ഇനി ഥാർ കൊടുക്കേണ്ടി വരും. ഭരണ സമതിയിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലേല തീരുമാനം മാറ്റേണ്ടി വരുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചിരുന്നു.

അതേസമയം ഭരണ സമതിയോട് ആലോചിക്കാതെയാണോ? വാഹനം ലേലത്തിന് വെച്ചതെന്നതാണ് രണ്ടാമത് ഉയരുന്ന ചോദ്യം. ഇങ്ങിനെ വന്നാൽ അമൽ മുഹമ്മദ് കോടതിയെ സമീപിക്കും എന്ന നിലപാടിലാണ്. ഇത് വീണ്ടും കാര്യങ്ങൾ വഷളാക്കും. ഭരണ സമിതി തീരുമാനം അനുകൂലമാവുമെന്നാണ് അമലിൻറെ പ്രതീക്ഷ.

ALSO READ: Guruvayoor Thar : ഗുരുവായൂരപ്പന്റെ ഥാർ കൈമാറുന്നതിനെ ചൊല്ലി തർക്കം; പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍

ഡിസംബർ നാലിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര അവരുടെ പുതിയ ഥാർ ലിമിറ്റഡ് എഡിഷൻ താർ വഴിപാടായി സമർപ്പിച്ചത്. 2200 സിസി ഡീസൽ എഞ്ചിൻ ഫോർ വീൽ ഡ്രൈവാണ് വാഹനം. വിപണിയിൽ 13 മുതൽ 18 വരെ ലക്ഷമാണ് വാഹനത്തിൻറെ വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More