Home> Kerala
Advertisement

തോക്ക്, വടിവാൾ, വെട്ടുകത്തി; കാറിൽ അമിതവേഗത്തിൽ പാഞ്ഞത് ക്രിമിനൽ സംഘം, യാത്രയും ദുരൂഹം

മുട്ടയ്ക്കാടിന് സമീപം നടന്ന വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിൽ ഒരു കാർ വരുന്നത് കണ്ട് തടഞ്ഞപ്പോൾ വാഹനത്തിലിരുന്ന 3 പേർ ഇറങ്ങിയോടി വാഹനം ഓടിച്ചു വന്ന മനുവിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെപ്പറ്റി സൂചന കിട്ടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്ക്, വടിവാൾ, വെട്ടുകത്തി; കാറിൽ അമിതവേഗത്തിൽ പാഞ്ഞത് ക്രിമിനൽ സംഘം, യാത്രയും ദുരൂഹം

തിരുവനന്തപുരം: കോവളത്ത് തോക്കും മാരകായുധങ്ങളുമായി 3 പേരെ കോവളം പൊലീസ് പിടികൂടി. പാലപ്പൂര് സി.എസ്.ഐ പള്ളിയ്ക്ക് സമീപം നടുത്തട്ട് വിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാർ, പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്, എന്നിവരാണ് പിടിയിലായത്. 

മുട്ടയ്ക്കാടിന് സമീപം നടന്ന വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിൽ ഒരു കാർ വരുന്നത് കണ്ട് തടഞ്ഞപ്പോൾ വാഹനത്തിലിരുന്ന 3 പേർ ഇറങ്ങിയോടി വാഹനം ഓടിച്ചു വന്ന മനുവിനെ  കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെപ്പറ്റി സൂചന കിട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം

വാഹനത്തിൽ നിന്നും ഒരു പിസ്റ്റളും. വടിവാളും, വെട്ടുകത്തിയും, കത്തിയും, രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ പ്രതികൾ. ഏതോ കുറ്റകൃത്യം ചെയ്യുന്നതിനായി പോകവെയാണ് പോലീസിന്റെ പിടിയിലായത്. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയും ഇവർക്ക് തോക്ക് എവിടെനിന്ന് കിട്ടി എന്നതിനെപ്പറ്റിയും പോലീസ് കൂടുതൽ ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നു. 

ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശാനുസരണം വാഹനപരിശോധന നടത്തിവരികയായിരുന്ന കോവളം എസ്.എച്ച്.ഒ പ്രൈജു.ജി. എസ് ഐ മാരായ അനീഷ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒ മാരായ സെൽവദാസ്. സുധീർ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More