Home> Kerala
Advertisement

സോളാര്‍ കേസില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

സോളാര്‍ കേസില്‍ സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്‍റെ നിയമോപദേശത്തിന്‍റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയത്.

സോളാര്‍ കേസില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

തിരുവന്തപുരം: സോളാര്‍ കേസില്‍  സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. ജസ്റ്റിസ് അരിജിത്ത് പ്രസാദത്തിന്‍റെ നിയമോപദേശത്തിന്‍റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയത്. 

സരിതയുടെ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാകും കേസ് എടുക്കുക.  സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സരിതാ നായര്‍ പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നും മൊഴിയെടുക്കലിനോട് സഹകരിക്കുമെന്നും സരിത നായര്‍ പ്രതികരിച്ചു. സര്‍ക്കാരിന്‍റെ നിലപാട് പക്വമായ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കറ്റ് ജയശങ്കര്‍ വിലയിരുത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആരെയും ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും അഡ്വക്കറ്റ് ജയശങ്കര്‍ പറഞ്ഞു. അന്വേഷണ ഉത്തരവ് പുറത്തിറങ്ങുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.  

Read More