Home> Kerala
Advertisement

AI Camera: ഒടുവിൽ എഐ ക്യാമറയ്ക്ക് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി കെൽട്രോണിന് നൽകുക 9.39 കോടി

Govt allots first installment to Keltron: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് ജൂണ്‍ 5 മുതലാണ് പിഴ ചുമത്തി തുടങ്ങിയത്.

AI Camera: ഒടുവിൽ എഐ ക്യാമറയ്ക്ക് പണം അനുവദിച്ച് സർക്കാർ; ആദ്യ ഗഡുവായി കെൽട്രോണിന് നൽകുക 9.39 കോടി

തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ആദ്യ ഗഡുവായ 9.39 കോടി കെൽട്രോണിന് നൽകാൻ സർക്കാർ ഉത്തരവ്. പണം നൽകാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചതിനുള്ള ആദ്യ ഗഡു നൽകാൻ സർക്കാർ നിർബന്ധിതരായത്. 

ജൂണ്‍ 5 മുതലാണ് എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിൽ ഒരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. ഇതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നു. പദ്ധതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജികളെത്തി.  ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. 

ALSO READ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം

ആകെ 726 ക്യാമറകളാണ് സംസ്ഥാന വ്യാപകമായി കേരളത്തിലെ നിരത്തുകളിൽ സ്ഥാപിച്ചത്. ഇതിൽ 692 എണ്ണമാണ് പ്രവർത്തിക്കുന്നത്. അതിനാൽ പിഴത്തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്ന് ​ഗതാ​ഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു. നിലവിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ആദ്യ ഗഡുവാണ് അനുവദിച്ചത്. പുതിയ ​ഗതാ​ഗത മന്ത്രിയായി കെ.ബി ​ഗണേഷ് കുമാർ ചുമതലയേറ്റതിന് പിന്നാലെയാണ് നടപടികൾ വേ​ഗത്തിലായിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More