Home> Kerala
Advertisement

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

ഇക്കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി എ.സി.മൊയ്തീനെ നേരിട്ട് അറിയിച്ചു.

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിസമ്മതിച്ചു.

ഇക്കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി എ.സി.മൊയ്തീനെ നേരിട്ട് അറിയിച്ചു. ഓര്‍ഡിനന്‍സിന്‍റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ മന്ത്രിയോട് പറഞ്ഞു. 

മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അതുപോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരെയെന്നും ഗവര്‍ണര്‍ ചോദിച്ചു. 

തദ്ദേശ സ്ഥാപനങ്ങളില്‍ കുറഞ്ഞത് എത്രവാര്‍ഡുകള്‍ ആകാമെന്നും പരമാവധി എത്രവാര്‍ഡുകള്‍ ആകാമെന്നും നിയമമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വച്ച് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വേണ്ടിവന്നത്.

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയിരുന്നു.

Read More