Home> Kerala
Advertisement

Chipsan Aviation: കേരള പൊലീസിന് പറക്കാൻ ഹെലികോപ്ടർ; വാടക സംബന്ധിച്ച അന്തിമ ചർച്ച ഇന്ന്

ഹെലികോപ്ടറിന്‍റെ വാടക സംബന്ധിച്ച് ചിപ്സണ്‍ ഏവിയേഷനുമായി (Chipsan Aviation) സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.

Chipsan Aviation: കേരള പൊലീസിന് പറക്കാൻ ഹെലികോപ്ടർ; വാടക സംബന്ധിച്ച അന്തിമ ചർച്ച ഇന്ന്

തിരുവനന്തപുരം: കേരളാ പൊലീസിന് പറക്കാൻ ഇനി ഹെലികോപ്ടറും.   ഹെലികോപ്ടറിന്‍റെ വാടക സംബന്ധിച്ച് ചിപ്സണ്‍ ഏവിയേഷനുമായി (Chipsan Aviation)  സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.  ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.  

സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹെലികോപ്റ്റര്‍ വാടക കുറയ്ക്കണമെന്നാണ്. സർക്കാർ മൂന്ന് വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷന്‍റെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിനായി ആലോചിക്കുന്നത്. കരാർ അനുസരിച്ച്  20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ്. 

Also Read: Silver Line Project: സിൽവർ ലൈനിൽ എന്ത്? ജനുവരി 4ന് വിശദീകരണ യോഗം

പ്രതിമാസം 20 മണിക്കൂര്‍ പറക്കാൻ 80 ലക്ഷവും ഇതുകഴിഞ്ഞുള്ള ഓരോ മണിക്കൂറും 90,000 രൂപയുമാണ് പുതിയ സാമ്പത്തിക ടെണ്ടറിൽ ചിപ്സണ്‍ നൽകിയിരിക്കുന്നത്. മൂന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തപ്പോൾ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക നൽകിയത് ചിപ്സണാണ്.  3 വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്ന ഈ എടുക്കുന്ന ഈ ഹെലികോപ്ടറിൽ ആറ് പേർക്ക് ഇരിക്കാം.  

പ്രതിമാസം 20 മണിക്കൂർ പറപ്പിക്കാൻ ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് ഒരു കരാറുമില്ലാതെ ഒന്നാം പിണറായി സർക്കാർ പവൻ ഹൻസ് എന്ന കമ്പനിക്ക് നൽകിയിരുന്നത്. കഴിഞ്ഞ സർക്കാരിനോട് പ്രതിമാസം 20 മണിക്കൂർ പറക്കാൻ ഒരു കോടി 22 ലക്ഷം രൂപയും ഒപ്പം നികുതിയുമാണ് ഡൽഹി ആസ്ഥാനമായ പവൻ ഹൻസ് ആവശ്യപ്പെട്ടത്. 

Also Read: Horoscope January 04, 2021: ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഇന്ന് ധനലാഭമുണ്ടാകുന്നത്? അറിയാം നിങ്ങളുടെ രാശിഫലം 

ഈ ആവശ്യം ടെണ്ടറൊന്നും കൂടാതെതന്നെ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതോടെ 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന്‍റെ വാടകയായി സർക്കാരിന് ഒരു വർഷം നൽകേണ്ടിവന്നത് 22.21 കോടിയാണ്. എന്നാൽ ഇത്രയും വലിയ ഹെലികോപ്ടർ ഇതിനെക്കാള്‍ കുറഞ്ഞ നിരക്കിൽ നൽകാമെന്നും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട്  ചിപ്സണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ അന്ന് സർക്കാരിനെ സമീപിച്ചുവെങ്കിലും നിരസിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More