Home> Kerala
Advertisement

ഇതിനാണോ സർക്കാർ ഭൂമി; അഞ്ചുതെങ്ങിലെ സർക്കാർ ഭൂമിയുടെ അവസ്ഥ ഇതാണ്

മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെയാകണമെന്ന സർക്കാർ പ്രഖ്യാപനത്തിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ നമ്മുടെ പൊതു ഭൂമികൾ ഇങ്ങനെ ചവറു കൂനകളായി മാറില്ലായിരുന്നു. മാലിന്യം തള്ളാൻ ഇടമില്ലാതാകുമ്പോൾ മാലിന്യമുണ്ടാകാതെ നോക്കാൻ നമ്മൾ ശീലിക്കും. നാട്ടിലെ പുറംപോക്കിലെ ചവറുകൂനയ്ക്ക് പകരം കുട്ടികളുടെ പാർക്കും സാനാഹ്ന സൗഹൃദ കേന്ദ്രവുമായാൽ അതിലും മനോഹര കാഴ്ചയുണ്ടോ വേറെ.

ഇതിനാണോ സർക്കാർ ഭൂമി; അഞ്ചുതെങ്ങിലെ സർക്കാർ ഭൂമിയുടെ അവസ്ഥ ഇതാണ്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യമുള്ള നാടാണ് കേരളം. പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, പൊതുവിദ്യാലയങ്ങൾ, സഹകരണ ബാങ്കുകൾ എല്ലാം നന്നായി സംരക്ഷിക്കുന്ന നാട്ടിൽ സർക്കാർ ഭൂമി സംരക്ഷിക്കുന്നതിൽ ഉപേക്ഷ പ്രകടമാണ്. ഒഴിഞ്ഞു കിടക്കുന്ന സർക്കാർ ഭൂമി മാലിന്യതള്ളുന്നതും മദ്യപരുടേയും സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമാകുന്നതും എല്ലായിടത്തുമുള്ള കാഴ്ചയാണ്. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്  തിരുവനന്തപുരം അഞ്ചുതെങ്ങ് മീരാൻകടവിലെ സർക്കാർ ഭൂമി. അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് അടിവശത്തായും, പഴയ പാലത്തിന് സമീപ പ്രദേശങ്ങളിലായും വളരെയധികം സ്ഥലമാണ് സർക്കാർ പുറമ്പോക്കായി ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ പദ്ധതികൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന പുറമ്പോക്ക് ഭൂമി അഞ്ചുതെങ്ങ് കായലിന് ഇരുവശങ്ങളിലുമായി അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അതിർത്തികളിലാണുള്ളത്. 

ഈ ഭൂമി ഉപയോഗപ്പെടുത്തുവാൻ അനുയോജ്യമായ പദ്ധതികൾ രൂപീകരിക്കണമെന്ന് ഒട്ടേറെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നിരുന്നെങ്കിലും അധികൃതർ മുഖം തിരിക്കുന്ന അവസ്ഥയാണ്. ഒഴിഞ്ഞു കിടക്കുന്ന ഈ പ്രദേശം ടൂറിസ്റ്റ് വില്ലേജ് ആക്കണമെന്ന ആവശ്യവുമായി അഞ്ചുതെങ്ങ് ജലോത്സവക്കമ്മിറ്റി രംഗത്ത് വന്നിരുന്നു. എന്നാൽ  ഇതുവരെയും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

Read Also: അവർക്ക് അങ്ങനെ പ​​റ​​യാം; മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ക്രൈസ്തവർക്ക് മാത്രമല്ല ആശങ്ക, മിശ്രവിവാഹത്തിൽ ദീപികയിൽ ലേഖനം

ഇവിടെ കുട്ടികളുടെ പാർക്കും നടപ്പാത സ്ഥാപിക്കണമെന്ന ആവിശ്യമുന്നയിച്ച് എംപിക്ക് നിവേദനം നൽകിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. അവസാനമായി ഈ പ്രദേശത്തെ കുടിവെള്ള ക്ഷമത്തിന് പരിഹാരം കാണുവാനായ് വാട്ടർ ടാങ്കും പമ്പ് ഹൗസും നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നു വന്നെങ്കിലും ഗ്രാമ പഞ്ചായത്ത് അതിന് പ്രാധാന്യം നൽകിയില്ല. ഈ സ്ഥലം നിലവിൽ അറവുശാലകളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു.  

കടയ്ക്കാവൂർ,  വക്കം, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലേയും പൊതു ചന്തകളിലേയും മാലിന്യങ്ങൾ ദിനം പ്രതി ഇവിടെയാണ്‌ നിക്ഷേപിക്കുന്നത്.  ഇവിടെ പുതിയ പാലത്തിൻറെ നിർമ്മാണം പൂർത്തിയായപ്പോൾ മേഖലയിൽ ആൾസഞ്ചാരം കുറഞ്ഞു. അതോടെ മദ്യപരുടേയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. കഞ്ചാവും മറ്റു ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും ഇവിടെ യാതൊരു മറയുംകൂടാതെ നടന്നുവരുന്നു. 

Read Also: Jesna missing case: ജെസ്നയുടെ തിരോധാനം; നാല് വർഷം മുൻപ് കാണാതായ ജെസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്

പാലത്തിനു മുകളിലൂടെ സഞ്ചരിക്കുന്നവരെ ഇരുട്ടിൻറെ മറവിൽ പിടിച്ചുനിറുത്തി ആക്രമിക്കുകയും കൈയിലുള്ളവ അപഹരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പോലും ഇവിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഇത്രക്കണ്ട് വഷളായിട്ടും അഞ്ചുതെങ്ങ് കടയ്ക്കാവൂർ മേഖലകളിൽ ഉൾപ്പെട്ട ഈ കണ്ണായ ഭൂമി  ഇരു പ്രദേശങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സമീപവാസികളുടെ ആക്ഷേപം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
Read More