Home> Kerala
Advertisement

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി!

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി!

തിരുവനന്തപുരം:സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.

ഡാറ്റാ വില്‍പ്പന,അഴിമതി തുടങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി നല്‍കി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഒളിച്ചുകളിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും 
ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നേരിട്ടും ലഭിക്കുന്ന 
വിവരങ്ങള്‍ ക്രോഡീകരിക്കുന്നുണ്ട്.ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സംവിധാനം ഉള്ളതാണ്  സ്പ്രിംഗ്ളര്‍,മലയാളിയായ 
രാഗി തോമസാണ് ഇത് നടത്തുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംശയിക്കുന്നവര്‍ക്ക് എന്തും സംശയിക്കാം എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഒന്നുമില്ല,എല്ലാ സുരക്ഷയും ഉറപ്പാക്കുകയും 
ചെയ്തിട്ടുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഒളിച്ച് കളിയുമില്ല സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മെച്ചപെട്ട ഏത് നിര്‍ദേശം മുന്നോട്ട് വെച്ചാലും 
സ്വീകരിക്കാന്‍ തയ്യാറാണ് അദ്ധേഹം വിശദീകരിച്ചു.റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം മുഖ്യമന്ത്രി തള്ളി,
ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക്‌ ധന സഹായം നല്‍കുന്നതിനായി ധന വകുപ്പ് വിവര ശേഖരണം 
നടത്തി വിവരങ്ങള്‍ താരതമ്യം ചെയ്ത് അര്‍ഹരായവരെ കണ്ടെത്താനാണ്‌ ധന വകുപ്പ് ശ്രമിച്ചത്.ഇതിനായി പുറത്തുള്ള കമ്പനിയുടെ സഹായം സ്വീകരിച്ചിട്ടില്ല,

Also Read:സ്‌പ്രിംഗ്ലർ വിടാതെ പ്രതിപക്ഷം; ഡേറ്റാ കച്ചവടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്തെന്ന് ചെന്നിത്തല!

ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയായ കമ്പനിയെന്ന ആരോപണത്തോട് എല്ലാ പ്രമുഖ കമ്പനികള്‍ക്കും കേസുകള്‍ ഉണ്ടാവുക സ്വാഭാവികമാണ് എന്ന് മുഖ്യമന്ത്രി 
പ്രതികരിച്ചു.സെപ്റ്റംബര്‍ 24 വരെ കമ്പനിയുടെ സേവനം സൗജന്യമാണെന്നും അതിന് ശേഷമുള്ള സേവനത്തിന് ഫീസ്‌ കമ്പനി അറിയുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി എന്ന ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ഈ ഇടപാടില്‍ സാമ്പത്തികമോ അല്ലാത്തതോ ആയ യാതൊരു ബാധ്യതയും സര്‍ക്കാരിന് ഇല്ലെന്നും വ്യക്തമാക്കി.
ഐടി സെക്രട്ടറിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരണം ഉദ്യോഗസ്ഥരേ തേജോവധം ചെയ്യരുതെന്നും വീഡിയോ നീക്കം ചെയ്തതില്‍ 
നീക്കം ചെയ്തവരോട്‌ ചോദിക്കണം എന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു.

Read More