Home> Kerala
Advertisement

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണ൦ ആവശ്യപ്പെട്ട് UDF വന്‍ പ്രതിഷേധത്തിന്....

അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വീണുകിട്ടിയ അവസര൦ പരമാവധി പ്രയോജന പ്പെടുത്താനുള്ള തീരുമാനത്തിലാണ് UDF...

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണ൦ ആവശ്യപ്പെട്ട്  UDF വന്‍ പ്രതിഷേധത്തിന്....

തിരുവനന്തപുരം: അടുത്ത വര്‍ഷം   നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വീണുകിട്ടിയ അവസര൦ പരമാവധി പ്രയോജന പ്പെടുത്താനുള്ള  തീരുമാനത്തിലാണ് UDF...

സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും  ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് UDF സമരം  ശക്തമാക്കും.  കോവിഡ് പ്രതിരോധ  മാനദണ്ഡങ്ങള്‍  പാലിച്ചുകൊണ്ടുള്ള സമരങ്ങളിലേക്ക് മാറാൻ അണികൾക്ക് കോണ്‍ഗ്രസ്‌  (Congress) നേതൃത്വം  നിർദേശം നൽകുമെന്നാണ് റിപ്പോര്‍ട്ട്.

സ്വപ്ന സുരേഷിന്‍റെ  വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പോലീസ് FIR രജിസ്റ്റർ ചെയ്തുവെങ്കിലും  പ്രക്ഷോഭത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന അന്വേഷണത്തിനായാണ് അടുത്ത നീക്കം.  

Also read: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ ആസ്ഥാന൦....!! കെ സുധാകരൻ

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ഉൾപ്പെട്ട തട്ടിപ്പായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ വരണമെന്നതാണ് UDF നിലപാട്. സിബിഐ  (CBI) അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതും ഈ ലക്ഷ്യം മുൻനിർത്തി തന്നെയാണ്. 

എല്ലാം കേന്ദ്രം അന്വേഷിക്കുമെന്ന നിലപാടിലായിരുന്ന സംസ്ഥാന സർക്കാർ. അതിനിടെയാണ്  സ്വപ്നയുടെ  വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി  ബന്ധപ്പെട്ട FIR രജിസ്റ്റർ ചെയ്യുന്നത്. ഇത്  പ്രക്ഷോഭത്തിന്‍റെ ആദ്യ ഘട്ട വിജയമായി വിലയിരുത്തുമ്പോഴും മറ്റ്  നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരുമെന്നാണ്  യുഡിഎഫ്  നേതൃത്വം പറയുന്നത്. പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന  നിലാടിലാണ്  യുഡിഎഫ്.

വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ മാത്രമൊതുങ്ങുന്നതല്ല ഈ തട്ടിപ്പ്. സർക്കാരിന്‍റെ വ്യാജ സീലുകൾ ഉപയോഗിച്ചത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കാളിത്തം ഉൾപ്പെടെ കേരളത്തിൽ അന്വേഷിക്കേണ്ട നിരവധി ഗുരുതര വിഷയങ്ങൾ ബാക്കി നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ൦ പറയുന്നത്. 

കൂടാതെ, സ്വപ്ന സുരേഷ് ബാംഗളുരുവിലേക്ക് കടന്നത്  സംസ്ഥാന പോലീസിന്‍റെ സഹായത്തോടെയാണെന്നും  പ്രതിപക്ഷം ആരോപിക്കുന്നു.  കാരണ൦  ട്രിപ്പിൾ lock down നിലനില്‍ക്കേ  കേരള പോലീസിന്‍റെ സഹായമില്ലാതെ ബാംഗളുരുവിലേക്ക് കടക്കാൻ സാധിക്കില്ല എന്നുതന്നെയാണ്  പ്രതിപക്ഷം പറയുന്നത്.

അതിനാൽ, ശരിയായ ദിശയിലുള്ള അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം തുടരും. എന്നാൽ, വന്‍ ജന പങ്കാളിത്തമുള്ള , കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സമരം യുഡിഎഫ് ഒഴിവാക്കും. കോവിഡ് വ്യാപനവും സമരങ്ങൾക്കെതിരായ സർക്കാർ  പ്രചരണവും കണക്കിലെടുത്താണ് നിലപാട് മാറ്റം. 

തികളാഴ്ച നടക്കുന്ന  യുഡിഎഫ് യോഗം തുടർ പ്രക്ഷോഭത്തിനും സമര രീതിക്കും രൂപം  നൽകും.

Read More