Home> Kerala
Advertisement

സ്വര്‍ണക്കടത്ത്;അറ്റാഷെയ്ക്ക് പങ്കെന്ന സ്വപ്നയുടെ മൊഴി വിശ്വസിക്കാതെ എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്ക് എതിരെ നല്‍കിയ മൊഴി പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കാതെ എന്‍ഐഎ,

സ്വര്‍ണക്കടത്ത്;അറ്റാഷെയ്ക്ക് പങ്കെന്ന സ്വപ്നയുടെ മൊഴി വിശ്വസിക്കാതെ എന്‍ഐഎ

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്ക് എതിരെ നല്‍കിയ മൊഴി പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കാതെ എന്‍ഐഎ,

അന്വേഷണം വഴി തിരിച്ച് വിടാന്‍ സ്വപ്ന ശ്രമിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് എന്‍ഐഎ സ്വപ്നയുടെ മൊഴികളില്‍ പറയുന്ന ഓരോ വിവരത്തിലും 
പരിശോധന നടത്തുന്നത്.
സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികള്‍ റമീസും ജലാലും ആണെന്ന സ്വപ്നയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ എന്‍ഐഎ യ്ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം സ്വപ്നയുടെ മറ്റ് മൊഴികളില്‍ എന്‍ഐഎ യ്ക്ക് സാധൂകരിക്കുന്ന തെളിവുകളോ കൂട്ടിയിണക്കുന്ന കണ്ണികളോ ലഭിച്ചിട്ടില്ല എന്നാണ് വിവരം.
അതുകൊണ്ട് തന്നെ സ്വപ്നയുടെ മൊഴികള്‍ പൂര്‍ണമായി വിശ്വസിക്കതെയാണ് എന്‍ഐഎ യുടെ അന്വേഷണം.

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് യാതൊരുബന്ധവും ഇല്ലെന്ന സ്വപ്നയുടെ മൊഴിയുടെ പിന്നാലെയാണ് ഇപ്പോള്‍ എന്‍ഐഎ 
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് എന്‍ഐഎ യുടെ വിലയിരുത്തല്‍,

ശിവശങ്കര്‍ എന്‍ഐഎ യ്ക്ക് നല്‍കിയ മൊഴിയിലും സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് സമ്മതിക്കുന്നു,
ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടോ എന്നത് സംബന്ധിച്ചും സ്വര്‍ണകടത്തിലെ മറ്റ് പ്രതികള്‍ക്ക് ശിവശങ്കറുമായി ബന്ധമുണ്ടോ 
എന്നൊക്കെ എന്‍ഐഎ യ്ക്ക് മനസിലാക്കണമെങ്കില്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോദിക്കേണ്ടതുണ്ട്.

എന്‍ഐഎ മാത്രമല്ല കസ്റ്റംസും സ്വപ്നയുടെ മൊഴികള്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നു.
സ്വര്‍ണ്ണക്കടത്തിനായി കേവലം ആയിരം ഡോളര്‍ അറ്റാഷെ പങ്ക്പറ്റിയെന്നത് വിശ്വസനീയ മോഴിയായിട്ടല്ല എന്‍ഐഎ കാണുന്നത്.

Also Read:സ്വപ്നയെ 'സംരക്ഷിച്ച' ക്രൈം ബ്രാഞ്ച്; തെളിവുകള്‍ പുറത്ത്!!

 

അതിനിടെ തിങ്കളാഴ്ച വീണ്ടും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും.

ഈ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ അറസ്റ്റില്‍ ആകുകയോ അതുമല്ലെങ്കില്‍ അന്വേഷണ സംഘത്തിന്‍റെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി 
നല്‍കി സംശയ നിവാരണം വരുത്തി പുറത്ത് ഇറങ്ങുകയോ ചെയ്യും.എന്തായാലും അന്വേഷണം ശിവശങ്കറില്‍ എത്തിയത് മുഖ്യമന്ത്രി 
പിണറായി വിജയനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Read More