Home> Kerala
Advertisement

Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

ന്യുഡൽഹി:  സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) ജാമ്യം റദ്ദാക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ശിവശങ്കര്‍. എഡിയുടെ നീക്കത്തിനെതിരെ ശിവശങ്കർ കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

സ്വര്‍ണക്കടത്ത് കേസുമായി (Gold Smuggling Case) ബന്ധപ്പെട്ട് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിവശങ്കർ ഹർജി നൽകിയത്. ശിവശങ്കർ ഹർജിയിൽ എഡിയുടെ ഹർജി പരിഗണിക്കുന്നതിന് മുൻപ് തന്റെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read: Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ  

കഴിഞ്ഞ മാസം 25 ന് ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.  ഇഡിയുടെ (ED) കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് സുപ്രീം കോടതിയെ (Suprem Corut) സമീപിച്ചത്.  എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്നും കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയം ശിവശങ്കർ (M. Shivashankar) ജാമ്യത്തിൽ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി തെളിക്കുമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 ഇതുവരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയും (High Court) ശിവശങ്കറിനെതിരെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ലയെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More