Home> Kerala
Advertisement

സ്വർണ്ണക്കടത്ത്; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി

രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

സ്വർണ്ണക്കടത്ത്; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.  

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് (M Shivashankar) കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ കേസിൽ അദ്ദേഹത്തിന്റെ വഴിവിട്ട സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നും ബിജെപി (BJP) ആരോപിക്കുന്നു. 

സ്വർണ്ണക്കടത്ത് കേസ്: മൂന്നു പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വപ്ന സുരേഷി(Swapna Suresh)ന്റെ ഐടി വകുപ്പിന് കീഴിലെ നിയമനം മുതൽ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരി(Banglore)ലേക്ക് കടക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായിരുന്നു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ പറഞ്ഞു.

സ്വർണ്ണക്കടത്ത് (Gold Smuggling Case) ഭീകര സംഘടനകളെ സഹായിക്കാനായിരുന്നുവെന്ന് NIA തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ പരിശോധനയില്ലാതെ ബാഗേജുകൾ വിട്ടുകിട്ടാനായി ശിവശങ്കറും സർക്കാരിലെ ഉന്നതരും ഇടപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചതും സ്പേസ് കോൺക്ലേവ് ഉൾപ്പടെയുള്ള പരിപാടികളുടെ മുഖ്യ സംഘാടകയാക്കിയതും സംസ്ഥാന സർക്കാരാണ് എന്ന് സുധീർ ചൂണ്ടിക്കാട്ടി.

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു

ഇപ്പോഴും പ്രതികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്‍റെ ഓഫീസിന്റെ പിന്തുണ സ്വപ്ന സുരേഷിനും സംഘത്തിനും ഉണ്ടായിരുന്നു. ഇതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹപ്രവർത്തനത്തിൽ പങ്കാളിയായിയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല. -അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം സമരം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടുന്നത് വരെ  ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

ഫസല്‍ അല്ല,ഫൈസല്‍ ഫരീദ്; ബോളിവുഡ് വരെ നീളുന്ന ബന്ധം, സ്വര്‍ണ്ണക്കടത്തില്‍ തീവ്രവാദ ബന്ധത്തിന് പിന്നില്‍ പാകിസ്ഥാനോ?

ബിജെപി നടത്തുന്ന സമര പരിപാടികൾ എൻഡിഎ എന്ന നിലയിൽ ഏറ്റെടുക്കുന്ന കാര്യവും അദ്ദേഹം അറിയിച്ചു. എൻഡിഎ നേതാക്കൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹ സമരം നടത്തുമെന്ന് സമര പരിപാടികൾ വിശദീകരിച്ച് കൊണ്ട് സുധീർ പറഞ്ഞു.

സമര പരിപാടികളുടെ വിശദ വിവരങ്ങൾ ചുവടെ

> ജൂലൈ 16, 17 തീയതികളിൽ ബിജെപി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം നടത്തും.

> 22 ന് എൻഡിഎ നേതാക്കളുടെ ഏകദിന സത്യാഗ്രഹം എറണാകുളത്ത് നടത്തും.
ജൂലൈ 23, 24, 25 തീയതികളിലായി ബിജെപി നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 140 കേന്ദ്രങ്ങളിൽ ഏകദിന സത്യാഗ്രഹങ്ങൾ സംഘടിപ്പിക്കും.

> ജൂലൈ 27 ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് 15,000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം സംഘടിപ്പിക്കും.

> ജൂലൈ 18 മുതൽ 23 വരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചുകളും ധർണ്ണകളും സംഘടിപ്പിക്കും.

യുവമോർച്ചയുടെ നിലവിലുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമായി തുടരും. കൂടാതെ മറ്റുമോർച്ചകളുടെ സംസ്ഥാന തല സമരങ്ങളുടെ തീയതികൾ.
> 18 ന് മഹിളാ മോർച്ച,
> 21 ന് ഒബിസി മോർച്ച
> 22 ന് എസ്‌സി മോർച്ച
> 23 കർഷക മോർച്ച
ഈ കാലയളവിൽ തന്നെ എസ്ടി മോർച്ചയുടെയും ന്യൂനപക്ഷമോർച്ചയുടെയും സമരങ്ങൾ ജില്ലകളിൽ നടക്കും

Read More