Home> Kerala
Advertisement

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. 

കോട്ടപ്പുറം കൂളിയത്ത്‌ ജസ്റ്റിന്‍റെ ഭാര്യ ജോബിയ്ക്കാണ് പൊള്ളലേറ്റത്.  തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു അപകടം. വീടിനുള്ളില്‍ ഗ്യാസിന്‍റെ മണം പരന്നത് ശ്രദ്ധയില്‍പ്പെട്ട ജോബി അടുക്കളയില്‍ ചെന്ന് സ്വിച്ച് ഓണ്‍ ചെയ്തപ്പോഴായിരുന്നു സിലണ്ടര്‍ പൊട്ടിത്തെറിച്ചത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച ആഘാതത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  വീടിന്‍റെ ജനല്‍പാളികള്‍ തെറിച്ച് റോഡിലേയ്ക്ക് വീണു.  ഗ്യാസ് എങ്ങനെ ലീക്ക് ആയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. 

പൊലീസ് എത്തി വീടും പരിസരവും പരിശോധന നടത്തി. 

Read More