Home> Kerala
Advertisement

Fire Accident: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു

Fire Accident In Thrissur: സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിശമന സേന തീയണച്ചു. ഇരിങ്ങാലക്കുട പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ട്.

Fire Accident: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു

തൃശൂർ: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രിയിലാണ് സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചത്. 

Also Read: തലസ്ഥാനത്തെ ഫാഷന്‍ പൂരം സമാപിച്ചു; ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണിന് സമാപനം

സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിശമന സേന തീയണച്ചു. ഇരിങ്ങാലക്കുട പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നൽകിയത്. 

Also Read: ബുദ്ധപൂർണിമയിൽ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയില്ല; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് ശമനമുണ്ടാകുമെന്ന് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ ഇന്ന് ഒരു ജില്ലകളിലും റെഡ് അലർട്ട് ഇല്ല.  എങ്കിലും അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറു ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.  

Also Read: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!

 

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ  എന്നത് തുകൊണ്ട് അർത്ഥമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More