Home> Kerala
Advertisement

ആരോപണങ്ങള്‍ക്ക് പുല്ലുവില; ഡിജിപിയുടെ ഫണ്ട് രണ്ടില്‍ നിന്നും അഞ്ചു കോടിയാക്കി

സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.

ആരോപണങ്ങള്‍ക്ക് പുല്ലുവില; ഡിജിപിയുടെ ഫണ്ട് രണ്ടില്‍ നിന്നും അഞ്ചു കോടിയാക്കി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളവേ ഡിജിപിയുടെ ഫണ്ട് കുത്തനെ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.

രണ്ടു കോടിയില്‍ നിന്നും അഞ്ച് കോടിയായാണ്‌ തുക ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 18 നാണ് പുറത്തിറക്കിയത്. പൊലീസ് നവീകരണ ഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രെദ്ധേയമാണ്. 

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നവീകരണ ആവശ്യങ്ങള്‍ക്കുള്ള തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 മുതല്‍ ആറു തവണ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് തുക വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

2013 ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015 ലാണ് രണ്ടു കോടിയായി ഉയര്‍ത്തിയത്‌ അതിനു പിന്നാലെയാണ് 2020 ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് സര്‍ക്കാരിന്‍റെ ഈ നടപടി. 

Read More