Home> Kerala
Advertisement

പിസ്റ്റള്‍ മുതൽ മെഷീൻ ഗൺ വരെ; തോക്കിൽ ഉന്നം പിടിച്ചും അർദ്ധ സൈനത്തെ അറിഞ്ഞും വിദ്യാർത്ഥികൾ

കമാൻഡന്‍റ് എസ്. ജിജുവിന്‍റെ നിർദ്ദേശപ്രകാരമാണ് സ്കൂളിൽ ആയുധ പ്രദർശനം നടന്നത്. കേട്ടു കേൾവി മാത്രമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും വാനം മുട്ടെ ഉയർന്നു.

പിസ്റ്റള്‍ മുതൽ മെഷീൻ ഗൺ വരെ; തോക്കിൽ ഉന്നം പിടിച്ചും അർദ്ധ സൈനത്തെ അറിഞ്ഞും വിദ്യാർത്ഥികൾ

ആലപ്പുഴ: കായംകുളം കാക്കനാട് ഹോളി മേരി സെൻട്രൽ സ്കൂളിൽ നൂറനാട് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് 27-ാം ബറ്റാലിയനിൽ ഒരുക്കിയ ആയുധ പ്രദർശനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. ചെറിയ പിസ്റ്റൾ തോക്ക് മുതൽ വലിയ മെഷീൻ ഗണ്ണ് അടക്കം വലുതും ചെറുതുമായ വ്യത്യസ്തങ്ങളായ ആയുധങ്ങളാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടാൻ കഴിഞ്ഞത്. 

കമാൻഡന്‍റ് എസ്. ജിജുവിന്‍റെ നിർദ്ദേശപ്രകാരമാണ് സ്കൂളിൽ ആയുധ പ്രദർശനം നടന്നത്. കേട്ടു കേൾവി മാത്രമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും വാനം മുട്ടെ ഉയർന്നു. 

Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]

ആദ്യം തൊട്ടും തലോടിയും നിന്നിരുന്ന വിദ്യാർത്ഥികൾ പിന്നീട് തോക്കുകൾ കയ്യിലെടുത്ത് ഉന്നം പിടിച്ചും നോക്കി. ചെറിയ പിസ്റ്റൺ തോക്ക് മുതൽ വലിയ മെഷീൻ ഗണ്ണ് അടക്കം വലുതും ചെറുതുമായ വ്യത്യസ്തങ്ങളായ ആയുധങ്ങളാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുവാൻ കഴിഞ്ഞത്. 

പ്രദർശനത്തിലൂടെ സൈന്യത്തെ ഏറ്റവും അടുത്ത അറിയുവാൻ തങ്ങൾക്കായെന്ന് വിദ്യാർത്ഥികളായ അനികയും സോനയും പറഞ്ഞു. ഇന്ത്യൻ അർദ്ധ സൈനിക വിഭാഗത്തേയും അവരുടെ സേവനത്തെയും അടുത്തറിയുവാൻ വിദ്യാർത്ഥികൾക്ക് ഈ പ്രദർശനത്തിലൂടെ സാധിച്ചുവെന്ന് പിടിഎ പ്രസിഡൻറ് പാലമറ്റത്ത് വിജയകുമാർ പറഞ്ഞു.  

Read Also: Indonesia Stampede : ഇന്തൊനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ തിക്കിലും തിരക്കിലുപ്പെട്ട് 127 പേർ മരിച്ചു; 180 പേർക്ക് പരിക്ക്

തങ്ങൾക്കും പ്രദർശനം വ്യത്യസ്തമായ അനുഭവമായെന്നും സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാധാകൃഷ്ണൻ പറഞ്ഞു. പിടിഎ പ്രസിഡന്‍റ് പാലമറ്റത്ത് വിജയകുമാറാണ് ആയുധ പ്രദർശനം ഉദ്ഘാടനം ചെയ്തത്. കമാൻഡന്റ് എസ്. ജിജുവിന്റെ നിർദ്ദേശപ്രകാരമാണ് ഹോളി മേരി സെൻട്രൽ സ്കൂളിൽ ആയുധ പ്രദർശനം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More