ആലപ്പുഴ: കൊറോണ രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ വിദേശ ദമ്പതികളായ എക്സാണ്ടറേയും എലിസയേയും കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ കടന്നുകളഞ്ഞത്.
Also read: Corona: നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശികള്‍ മുങ്ങി
ഇരുവരെയും വര്‍ക്കലയില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവര്‍ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്.
Also read: Corona: അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ആലപ്പുഴ മെഡിക്കല്‍കോളേജില്‍ എത്തിയ ഇവരോട് ഐസൊലലേഷന് വാര്‍ഡില്‍ കഴിയാന്‍ നിര്ദ്ദേശിച്ചതിനിടയ്ക്കാണ് ഇരുവരും മുങ്ങിയത്. ഇവര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.